സ്കോട്‌ലാൻഡ് യാർഡ്
Scotland ഇംഗ്ലണ്ടിലെ ഔദ്യോഗിക കുറ്റാന്വേഷണ സംഘടനയാണ് സ്കോട്‌ലന്റ് യാർഡ്. ലണ്ടൻ മെട്രോപൊളീറ്റൻ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണിത്. 1285-ൽ ലണ്ടനിലെ ഗ്രാമങ്ങളിൽ ജനങ്ങളെ സഹായിക്കാനായി പോലീസ് സംഘം ഉണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടായപ്പോഴേക്കും ക്രമസമാധാനത്തിന്റെ ചുമതല ജസ്റ്റിസ് ഓഫ് ദ പീസ് എന്ന പദവിയിലിരിക്കുന്ന വ്യക്തിയിലായിരുന്നു. ഇദ്ദേഹത്തിന്റെ കീഴിൽ ഉള്ള കോൺസ്റ്റബിൾ മാർക്കായിരുന്നു കുറ്റംചാർത്തുവാനും ശിക്ഷ നടപ്പാക്കുവാനും ഉള്ള അധികാരം. ഇവരുടെ വരുമാനം എന്നത് പരാതിക്കാരിൽ നിന്നും വാങ്ങുന്ന ഫീസായിരുന്നു. 1748-ൽ സർ ഹെൻറി ഫീൽഡിംഗ് എന്നയാൾ ജസ്റ്റിസ് ആയി വന്നതോടെ നീതിന്യായം കാര്യക്ഷമമായി നടപ്പിലാക്കി. അക്കാലത്ത് തീഫ് ടേക്കേഴ് അഥവാ കള്ളനെ പിടിത്തക്കാർ എന്നും, ബോസ്ട്രീറ്റ് റണ്ണേഴ്സ് എന്നും ആയിരുന്നു പോലീസ് സേനയുടേ പേര്. വ്യവസായ വിപ്ലവത്തിൻന്റെ വളർച്ചയോടെ ലണ്ടനിലെ ജനസംഘ്യയും അതോടൊപ്പം കുറ്റകൃത്യങ്ങളും വളർന്നു. ക്രമസമാധാനം താറുമാറായതോടെ അന്നതെ ആഭ്യന്തരസെക്രട്ടറിയായ റോബർട്ട് പീൽ ദ മെട്രോപൊലീസ് ഇംപ്രൂവ്മെന്റ് ബിൽ എന്നൊരു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ഇതെ തുടർന്ന് 18000 ആൾക്കാരെ ഉൾപ്പെടുത്തി പോലീസ് സേന വിപുലീകരിച്ചു. സ്കോട്‌ലാൻഡ് യാർഡ് എന്ന തെരുവിലെ കൂറ്റൻ കൊട്ടാരമായിരുന്നു ഈ സേനയുടെ ആസ്ഥാനം.